റഷ്യയിൽനിന്നുള്ള ആദ്യ ടൂറിസ്റ്റ് സംഘത്തെ ദുബൈ എയർപോർട്ടിൽ എമിഗ്രേഷൻ അധികൃതർ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range റഷ്യൻ ടൂറിസ്റ്റ് സംഘവും ദുബൈയിൽ
ദുബൈ: ദുബൈയിലെ ടൂറിസ്റ്റ് മേഖല കൂടുതൽ സജീവമാകുന്നതിെൻറ സൂചന നൽകി റഷ്യയിൽനിന്നുള്ള ആദ്യ ടൂറിസ്റ്റ് സംഘം ദുബൈയിലെത്തി. ഇവരെ ജി.ഡി.ആർ.എഫ്.എ സ്വാഗതം ചെയ്തു. ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റ് വിസകൾ ദുബൈയിൽ ഇഷ്യൂ ചെയ്തുതുടങ്ങിയത്. അതിനുശേഷം ഓരോ ദിവസവും സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ട്. 2018 മുതൽ ഇതുവരെ റഷ്യകാർക്ക് 10,78,000 വിസകളാണ് ദുബൈ അനുവദിച്ചതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.