ദുബൈയിൽ വരുന്നു പ്രകൃതിയെ കാക്കുന്ന, കൂടുതൽ വലിയ ബസുകൾ 

ദുബൈ: പൊതു ഗതാഗത സംവിധാനങ്ങളോട്​ വർധിത താൽപര്യം പുലർത്തുന്ന ദുബൈ നിവാസികൾക്ക്​ സന്തോഷ വാർത്ത. കൂടുതൽ വലിപ്പമുള്ള ആധുനിക സൗകര്യമുള്ള ബസുകൾ പുതുതായി നിരത്തിലിറങ്ങുന്നു.  യൂറോ 6 നിലവാരമുള്ള വി.ഡി.എൽ ബസുകളുടെ    പരീക്ഷണ ഒാട്ടം വിജയകരമായതിനെ തുടർന്ന്​ കൂടുതൽ ബസുകൾ ഉടനടി ഒാടിത്തുടങ്ങുമെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യക്​തമാക്കി. 

നിലവിൽ ഒാടുന്ന ബസുകളെക്കാൾ 15 ശതമാനം അധിക ഇന്ധനക്ഷമത ഇൗ ബസുകൾക്കുണ്ടെന്ന്​ ആർ.ടി.എ ഡയറക്​ടർ ജനറൽ മത്താർ അൽ തയർ പറഞ്ഞു. ആറു മാസം പരീക്ഷണ ഒാട്ടമാണ്​ നടത്തുക. പരിസ്​ഥിതി സുസ്​ഥിരതക്കും ഉൗർജ സംരക്ഷണത്തിനും പുലർത്തുന്ന താൽപര്യത്തി​​​െൻറ ഭാഗമായാണ്​ ഇത്തരം ബസുകൾ രംഗത്തിറക്കുന്നതെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ദുബൈ നഗരവാസികൾക്ക്​ ലോക നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതി​​​െൻറ ഭാഗം കൂടിയാണിത്​. 

ഭാരക്കുറവും ഉൗർജക്ഷമതയുമുള്ള ബസിൽ കൂടുതൽ യാത്രക്കാർക്ക്​ സഞ്ചരിക്കാം. ഇപ്പോൾ ഒാടുന്ന 11,200 കിലോ ഭാരമുള്ള സാധാരണ ബസിൽ 34 സീറ്റുകളാണുള്ളത്​. പുതിയ ബസിൽ 45 പേർക്ക്​ ഇരുന്ന്​ സഞ്ചരിക്കാം. 9,650 കിലോ മാത്രമേ ഭാരമുള്ളൂ താനും.  സാമ്പത്തികപ്രായോഗികത, പരിസ്​ഥിതി നേട്ടങ്ങൾ എന്നിവ വിലയിരുത്തിയ ശേഷം ആവശ്യ​െമങ്കിൽ കൂടുതൽ ബസുകളിറക്കും. കാർബൺ ബഹിർഗമനം, അറ്റകുറ്റപ്പണികൾ എന്നിവയും പരിശോധിക്കും.
 

Tags:    
News Summary - rta dubai uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.