നമസ്കരിക്കുന്ന റോബോട്ട്

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച്​ റോബോട്ട്; വൈറലായി വിഡിയോ

ദുബൈ: പരമ്പരാഗത എമിറാത്തി വസ്ത്രമായ കന്ദൂരയും ശെമാഗും ധരിച്ച ഒരു ഹ്യൂമനോയിഡ് റോബോട്ട് ദുബൈയിലെ പള്ളിയിൽ വിശ്വാസികൾക്കൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 'ബു സുനൈദ' എന്ന പ്രാദേശിക പേരുള്ള 'യൂനിട്രീ ജി1' ഹ്യൂമനോയിഡ് റോബോട്ടിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

‘അല്ലാഹു നിങ്ങളുടെ നല്ല കർമങ്ങൾ സ്വീകരിക്കട്ടെ, ഈദ് മുബാറക്. നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്കായി ഈ വിദ്യാഭ്യാസപരമായ ഉള്ളടക്കം സമർപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കാറിൽനിന്ന് ഇറങ്ങി, പള്ളിക്കുള്ളിലേക്ക് നടന്നുപോയി അവിടെയുള്ളവക്കൊപ്പം നമസ്കാരത്തിന്റെ ചലനങ്ങൾ അനുകരിക്കുന്ന റോബോട്ടാണ്​ വീഡിയോയിൽ.

കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയിൽ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ബു സുനൈദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുപരിപാടികളിലും നഗരവീഥികളിലും ഈ റോബോട്ട് ഇപ്പോൾ സ്ഥിരം സാന്നിധ്യമാണ്. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്​തൂമിനൊപ്പം എമിറേറ്റ്സ് ടവറിന് സമീപം പ്രത്യക്ഷപ്പെട്ടതോടെയാണ് റോബോട്ട് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. 

Tags:    
News Summary - Robot performs Eid prayers at mosque; video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.