നിർമാണം പൂർത്തിയായ പുതിയ പാത
Posted On
date_range Updated On
date_range മിർദിഫ് സിറ്റി സെൻററിന് സമീപത്തെ റോഡുകൾ ഇന്ന് തുറക്കും
ദുബൈ: ദുബൈ-ഷാർജ യാത്രക്കാരുടെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് വീതികൂട്ടിയ റോഡുകളും പാലങ്ങളും ഇന്ന് തുറക്കും. മിർദിഫ് സിറ്റി സെൻററിന് സമീപത്തെ അൽ റെബത്ത്-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡാണ് നവീകരിച്ചതെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അൽ റെബത്ത്, ട്രിപ്പോളി സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള പാതയിൽ ഒരു വരികൂടി ചേർത്തിട്ടുണ്ട്.
ഈ ഭാഗത്തെ പാലങ്ങൾ വീതികൂട്ടി. ട്രിപളി സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ്, നൂക്ഷോട്ട് സ്ട്രീറ്റ് തുടങ്ങിയ ഭാഗങ്ങളിലെ പാലങ്ങളും റോഡുകളും നേരത്തേ തന്നെ വികസിപ്പിച്ചിരുന്നു. ഇത് കൂടാതെയാണ് കൂടുതൽ ലൈനുകൾ കൂട്ടിേചർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.