ദുബൈ: 40.4 കോടി ദിർഹം ചെലവിട്ട് നടപ്പാക്കുന്ന വിമാനത്താവള സ്ട്രീറ്റ് നവീകരണ പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു. റാശിദീയ-കാസബ്ലാങ്ക ഇൻറർെസക്ഷനുകളുൾപ്പെടുന്ന മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ പകുതി പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറൽ മത്താർ അൽ തയർ അറിയിച്ചു.
വിമാനത്താവള സ്ട്രീറ്റിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കെത്താൻ നിലവിൽ അര മണിക്കൂർ വേണ്ടിടത്ത് അഞ്ചു മിനിറ്റു മതിയാവുമെന്നതാണ് നിർമാണ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണീയത. നാദൽ ഹമർ- മറാക്കഷ് ഇൻറർസെക്ഷനുകളിലെ ജോലികൾ 40ശതമാനവും പിന്നിട്ടു. പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി ഇൗ വർഷം ഡിസംബറിൽ തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2018 െൻറ ആദ്യ പാതിയിൽ വികസന പ്രവർത്തനങ്ങൾ സമ്പൂർണമാവും. നിർമാണ സൈറ്റുകൾ സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് അൽ തയർ ഇക്കാര്യമറിയിച്ചത്. റാശിദീയ ഇൻറർസെക്ഷനിലെ ഖവാനീജിനെ ചുറ്റിയുള്ള പാലം പൂർത്തിയായി കഴിഞ്ഞു. ഇതേ ദിശയിൽ തന്നെയുള്ള മറാക്കഷ് ഇൻറർസെക്ഷനിൽ ഒരു പാലവും തയ്യാറായി. 4 പാലങ്ങൾ കൂടി ഇവിടെ ഉയരും. മറാക്കഷിലെ തുരങ്ക നിർമാണം ഇൗ മാസം ആരംഭിക്കും. നാദൽ ഹമറിലെ ൈഫ്ല ഒാവർ നിർമാണം 70 ശതമാനമായി. കാസബ്ലാങ്കയിലും 50 ശതമാനത്തിലേറെ പുരോഗമിക്കുന്നു. ഇരു വശങ്ങളിലും മൂന്നു നിര സർവീസ് റോഡ് ഉൾപ്പെടെ വിവിധമാർന്ന നിർമാണങ്ങളാണ് നടക്കുന്നത്.
മണിക്കൂറിൽ 5000 വാഹനങ്ങൾക്ക് കടന്നു പോകാനുള്ള അധിക ശേഷി ഇൗ റോഡുകൾക്കുണ്ടാവും. ഗതാഗത കുരുക്ക് ഒഴിവാക്കാനും സമയ ലാഭത്തിനും ഇതു സഹായിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 2020 ആകുന്നതോടെ 9.2 കോടിയാകുമെന്നതിനാൽ അതു കൂടി കണക്കിലെടുത്താണ് വലിയ തോതിലുള്ള വികസനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.