റീട്ടെയിൽ ജുവല്ലർ ഇന്ത്യ അവാർഡ് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് ഏറ്റുവാങ്ങുന്നു
റീട്ടെയിൽ ജുവല്ലർ ഇന്ത്യ അവാർഡ്: ജോയ് ആലുക്കാസിന് രണ്ടു പുരസ്കാരം
ദുബൈ: 17ാമത് റീട്ടെയിൽ ജുവല്ലർ ഇന്ത്യ അവാർഡിൽ ജോയ് ആലുക്കാസ് രണ്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി. ഈ വർഷത്തെ മികച്ച ബ്രൈഡൽ ഡയമണ്ട് ജ്വല്ലറി, മികച്ച ടി.വി കാമ്പയിൻ എന്നിവയാണ് ജോയ് ആലുക്കാസ് സ്വന്തമാക്കിയത്. റീട്ടെയിൽ ജുവല്ലർ ഇന്ത്യ മാഗസിൻ എഡിറ്റർ സൊമ ഭട്ട, ഇത്റ ദുബൈ ലീസിങ് ഹെഡ് മാർക്ക് കുർട്ടിസ് എന്നിവരിൽനിന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് പുരസ്കാരം ഏറ്റുവാങ്ങി. നിരവധി സ്ഥാപനങ്ങളെ മറികടന്നാണ് ജോയ് ആലുക്കാസിന്റെ നേട്ടം. ഗ്രാൻഡ് ഹയാത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ബോളിവുഡ് താരങ്ങൾ അടക്കം അണിനിരന്നു. വിദഗ്ധ ജഡ്ജിമാരാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരാധിഷ്ഠിത വിപണിയിലെ പ്രധാന ഗ്രൂപ്പെന്ന നിലയിൽ മത്സരം എപ്പോഴും മികച്ചതാക്കാൻ പരിശ്രമിക്കാറുണ്ടെന്നും പങ്കെടുത്തവർക്കും മറ്റു വിജയികൾക്കും അഭിനന്ദനം നേരുന്നുവെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.