മലനിരയില്‍ കുടുങ്ങിയവരെ രക്ഷിക്കാനെത്തിയ റാക് പൊലീസ് എയര്‍വിങ് വിഭാഗം
Posted On
date_range Updated On
date_range പര്‍വത നിരയില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി
റാസല്‍ഖൈമ: റാക് അല്‍ ഗൈല്‍ പ്രദേശത്തെ വാദി ഖാദ പര്‍വത നിരയില്‍ കുടുങ്ങിയ അഞ്ചംഗ കുടുംബത്തെ റാക് പൊലീസ് എയര്‍വിങ് വിഭാഗം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.യാത്രാേക്ലശം നിറഞ്ഞ പര്‍വത പ്രദേശത്താണ് കുടുംബം കുടുങ്ങിയതെന്ന് എയര്‍വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് സഈദ് അല്‍ യമഹി പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തിന് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവരം റാക് പൊലീസ് ഓപറേഷന് റൂമില്‍ അറിയിക്കുകയായിരുന്നു.
ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കുടുംബം നില്ക്കുന്ന സ്ഥലം കണ്ടെത്തിയത്.അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് പ്രാഥമിക സഹായം നല്കിയ ശേഷം തുടര്‍ നടപടികള്‍ക്ക് ആശുപത്രിയിലെത്തിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.