Posted On
date_range Updated On
date_range കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി അബൂദബി
അബൂദബി: അബൂദബിയിൽ നടക്കുന്ന പൊതുചടങ്ങുകളിലും എക്സിബിഷനുകളിലും പങ്കെടുക്കണമെങ്കിൽ ഇനിമുതൽ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആർ പരിശോധനാഫലം കാണിച്ചാൽ മതിയാവും. ഇതോടൊപ്പം അൽഹോസൻ ആപ്പിൽ ഗ്രീൻ പാസും ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. അബൂദബി എമർജൻസി, ക്രൈസിസ് ആൻറ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ഇതുവരെ 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആർ പരിശോധനാഫലം അനിവാര്യമായിരുന്നു. ഇതിനു പുറമേ മാസ്ക് ധരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാഴ്ചയായി വലിയ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.