Posted On
date_range Updated On
date_range അബൂദബിയിൽ ചെറിയ വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ പ്ലേറ്റ്
അബൂദബി: കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് അബൂദബി പൊലീസ് പുതിയ രജിസ്ട്രേഷൻ പ്ലേറ്റ് അവതരിപ്പിച്ചു. മുൻഭാഗത്തേക്കും പിൻഭാഗത്തേക്കും രണ്ട് തരം ഡിസൈനിലുള്ള പ്ലേറ്റുകളാണ് പുതുതായി ഇറക്കിയത്. അബൂദബിയുടെ ലോഗോയുള്ള പ്ലേറ്റ് ആണ് മുൻഭാഗത്തേക്ക്. രണ്ട് പ്ലേറ്റുകൾക്കും കൂടി 500 ദിർഹമാണ് വില. ശരിയായി കാണുന്ന വിധം വാഹനത്തിെൻറ ബമ്പറിന് മധ്യത്തിലാണ് രജിസ്ട്രേഷൻ പ്ലേറ്റ് സ്ഥാപിക്കേണ്ടതെന്ന് പൊലീസ് അറിയിച്ചു. നിലവിലുള്ള രജിസ്ട്രേഷൻ പ്ലേറ്റുകൾ മാറ്റിവെക്കൽ നിർബന്ധമല്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.