പ്രധാന മന്ത്രി നരേന്ദ്ര മോദി
‘അഹ് ലന് മോദി’യുടെ രജിസ്ട്രേഷൻ ആരംഭിച്ചു
അബൂദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പ്രവാസി സമൂഹവുമായി സംവദിക്കുന്ന ‘അഹ് ലന് മോദി’ പരിപാടിയില്‍ പങ്കെടുക്കാന്‍ 20,000ത്തിലേറെ പേർ രജിസ്റ്റര്‍ ചെയ്തതായി സംഘാടകർ. അബൂദബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 13നാണ് അഹ് ലന് മോദി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബൂദബിയില്‍ നല്കുന്ന ഏറ്റവും വലിയ സ്വീകരണമായിരിക്കും അഹ് ലന് മോദിയെന്ന് സംഘാടകർ അറിയിച്ചു. ‘അഹ്ലൻ മോദി’ എന്ന പ്രത്യേക വെബ്സൈറ്റിലൂടെയാണ് പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്റ്റേഡിയം നിറയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പരിപാടിയുടെ ആസൂത്രണത്തിനായി വിവിധ പ്രദേശങ്ങളിലെ 350 ഇന്ത്യന്‍ പ്രവാസി നേതാക്കളുടെ നേതൃത്വത്തിൽ ആലോചന യോഗം കഴിഞ്ഞ ആഴ്ച ദുബൈയിൽ ചേർന്നിരുന്നു. അബൂദബിയില്‍ നിര്‍മിച്ച ബാപ്സ് ഹിന്ദുക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി യു.എ.ഇയിലെത്തുന്നത്. ഫെബ്രുവരി 14നാണ് മേഖലയിലെ ആദ്യ ശിലാ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.