‘ഹാദിയ’ അബൂദബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ച
റീഡ് കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാണക്കാട് അബ്ബാസലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂർവ വിദ്യാർഥി കൂട്ടായ്മ ഹാദിയ അബൂദബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച റീഡ് കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ദാറുല്‍ ഹുദാ പൊതുവിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിന് കീഴില്‍ ഹയര്‍സെക്കന്‍ഡറി, ഡിഗ്രി തലത്തിലുള്ള വിദ്യാർഥിനികള്‍ക്ക് നടന്നുവരുന്ന വിദ്യാഭ്യാസ സംരംഭമായ മഹ്ദിയ്യ കോഴ്സ് റീഡ് കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കാനും തീരുമാനിച്ചു.
ഹാദിയ അബൂദബി പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ഹുദവിയുടെ അധ്യക്ഷതയില്‍ അബ്ദുല്ല നദ്വി, ഹിദായത്തുല്ല പറപ്പൂര്, അഡ്വ. ഷറഫുദ്ദീന്, മൊയ്തീന്‍കുട്ടി ഹാജി കയ്യം, കളപ്പാട്ടില്‍ അബു ഹാജി, റീഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് അബ്ദുല്‍ കബീര്‍ ഹുദവി, ഹാദിയ അബൂദബി ജനറല്‍ സെക്രട്ടറി സിദ്ധീഖ് ഹുദവി കൊളവയല്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.