രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സ്പോർട്സ് മീറ്റിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സ്പോർട്സ് മീറ്റ്
ദുബൈ: രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് സീസൺ–2ന്‍റെ കൊട്ടിക്കലാശം മെയ് 31ന് ദുബൈയിലെ വുഡ്‌ലൈൻ പാർക്ക് സ്കൂളിൽ നടന്നു. ഫുട്ബാൾ, വടംവലി മത്സരങ്ങളോടെയാണ് കായികമേളക്ക് സമാപനമായത്. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷൻ സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട് നിർവഹിച്ചു. ചെയർമാൻ സുനിൽ വെങ്ങ്‌ചേരി അധ്യക്ഷത വഹിച്ചു.
സ്പോർട്സ് മീറ്റ് കൺവീനർ പ്രിയേഷ് മാക്കി സ്വാഗതവും ഫിനാൻസ് കൺവീനർ സജിത്ത് തണ്ണോട്ട് നന്ദിയും പറഞ്ഞു. കെ.പി. മുരളിരാജ്, ബാലകൃഷ്ണൻ കൂട്ടാക്കനി, രാജേഷ് രാമഗിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.