Posted On
date_range Updated On
date_range റാന്നി അസോസിയേഷൻ ഓണാഘോഷം 12ന്
ദുബൈ: റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും ഒക്ടോബർ 12ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ അജ്മാൻ അൽ ജർഫിലുള്ള തുംബെ മെഡിസിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.കേരളത്തിലെ സാമൂഹിക, സാംസ്കാരിക, സാമുദായിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിക്കും. അസോസിയേഷൻ പ്രസിഡന്റ് മാത്യു ടി. മാത്യു അധ്യക്ഷത വഹിക്കും. ചെണ്ടമേളം, ഓണപ്പാട്ടുകൾ, ഗാനമേള, മാവേലിയുടെ എഴുന്നള്ളത്ത്, അത്തപ്പൂക്കളം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓണ സദ്യയോടുകൂടി ആഘോഷങ്ങൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.