അബൂദബി: റമദാൻ മാസം പ്രമാണിച്ച് സ്കൂൾ പ്രവൃത്തി സമയം കുറച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. മേയ് 28 മുതൽ അഞ്ച് മണിക്കൂറായിരിക്കും പരമാവധി സ്കൂൾ പ്രവൃത്തി സമയം. ആൺകുട്ടികളുടെ സ്കൂളുകൾ രാവിലെ എട്ടിനും പെൺകുട്ടികളുടെ സ്കൂളുകളും കിൻറർഗാർട്ടനുകളും രാവിലെ ഒമ്പതിനും ആരംഭിക്കും. അസംബ്ലിയും കായിക പരിശീലനവും റമദാനിൽ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.
നിർജലീകരണവും തളർച്ചയും ഒഴിവാക്കുന്നതിന് വിദ്യാർഥികളെ വെയിലത്തേക്ക് വിടരുതെന്നും സ്കൂൾ അധികൃതർക്ക് മന്ത്രാലയം നിർദേശം നൽകി. അസംബ്ലി ഒഴിവാക്കിയെങ്കിലും ആദ്യ പീരിയഡിൽ അഞ്ച് മിനിറ്റ് ദേശീയ ഗാനാലാപനത്തിന് അനുവദിച്ചു. ഒാരോ പീരിയഡും പരമാവധി 40 മിനിറ്റായിരിക്കും. ഇടവേളകൾ പത്ത് മിനിറ്റായും കുറച്ചിട്ടുണ്ട്. വേനലവധിക്ക് സ്കൂൾ അടക്കുന്ന ജൂൺ 22 വരെ ഇൗ സമയക്രമം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.