ദുബൈ: റമദാൻ പ്രമാണിച്ച് പ്രമുഖ വാഹന വിൽപനക്കാരായ അൽ ഹബ്തൂർ മോേട്ടാഴ്സ് ഒേട്ടറെ ഇളവുകൾ പ്രഖ്യാപിച്ചു. മിസ്തുബ്ഷി പജീറോ (പ്രതിമാസം995 ദിർഹം), ഒൗട്ട്ലാൻറർ (പ്രതിമാസം795 ദിർഹം), മോൻറിറോ സ്പോർട്ട് (പ്രതിമാസം895 ദിർഹം), എഎസ്എക്സ് (പ്രതിമാസം595 ദിർഹം), എക്ലിപ്സ് ക്രോസ് (പ്രതിമാസം695 ദിർഹം), ലാൻസർ ഇഎക്സ്, അട്രൈജ്, മിറാഷ് (പ്രതിമാസം 395 ദിർഹം) എന്നിവ വാങ്ങുന്നവർക്ക് ആദ്യ മൂന്നു മാസത്തേക്ക് ഇ.എം.െഎ ലാഭിക്കാം. പജേറോ വാങ്ങുന്നവർക്ക് ഒരു ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ അഞ്ചു വർഷത്തേക്ക് സൗജന്യ വാറണ്ടിയാണ് മറ്റൊരു ആകർഷണീയത്. തെരഞ്ഞെടുത്ത മോഡലുകൾക്ക് 30000 കിലോമീറ്റർ വരെ സൗജന്യ സർവീസും ലഭ്യമാക്കും. ലുമാർ വിൻഡോ ടിൻറിങ്, സ്കോച്ച് ഗാർഡ് പ്രൊട്ടക്ഷൻ എന്നിവ സൗജന്യമാണ്. രണ്ട് ശതമാനം ബോണസും നൽകും. റമദാൻ തങ്ങൾക്കും ഉപഭോക്താക്കൾക്കും ഏറെ പ്രത്യേകതയുള്ള കാലമാണെന്നും ഏറ്റവും മികച്ചതായ ആനുകൂല്യങ്ങളും പണത്തിന് തക്ക മൂല്യവും ഉറപ്പാക്കുന്നതാണ് ഒാഫറുകളെന്നും മിസ്തുബ്ഹി മോേട്ടാഴ്സ് കോർപ്പറേഷൻ ജനറൽ മാനേജർ സി.വി. റവിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.