Posted On
date_range Updated On
date_range റമദാൻ: ദുബൈയിൽ അറവുശാലകൾക്ക് പുതിയ പ്രവർത്തന സമയം
ദുബൈ: റമദാനിൽ എമിറേറ്റിലെ അറവുശാലകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ അറവുശാലകൾ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ പ്രവർത്തിക്കും.
വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 11 വരെയും ശേഷം ഉച്ചക്ക് രണ്ടു മുതൽ നാലുവരെയും സേവനം നൽകും. ജനങ്ങളുടെ ആവശ്യങ്ങൾക്ക് മികച്ച രീതിയിൽ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് റമദാനിലുടനീളം പുതിയ സമയക്രമം പ്രഖ്യാപിച്ചതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.