Posted On
date_range Updated On
date_range വിദ്യാർഥി സുരക്ഷക്ക് പദ്ധതിയുമായി റാക് പൊലീസ്
റാസൽഖൈമ: സ്കൂൾ അധ്യയനം തുടങ്ങുന്നതിനോടനുബന്ധിച്ച് റാസൽഖൈമയിൽ കർശന സുരക്ഷ നിരീക്ഷണം. വിദ്യാലയങ്ങൾ, ഉൾറോഡുകൾ, പ്രധാന നിരത്തുകൾ, താമസ കേന്ദ്രങ്ങൾ തുടങ്ങിയയിടങ്ങളിൽ പ്രത്യേകം പട്രോൾ വിഭാഗത്തെ ഏർപ്പെടുത്തിയതായി റാക് പൊലീസ് അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. രക്ഷിതാക്കളും സ്കൂൾ അധികൃതരും റോഡ് ഉപയോക്താക്കളും സുരക്ഷാ നിർദേശങ്ങളും മാർഗ നിർദേശങ്ങളും പാലിച്ച് വിദ്യാർഥികളുടെ സുരക്ഷയിൽ ജാഗ്രത പുലർത്തണമെന്ന് റാക് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.