Posted On
date_range Updated On
date_range പട്രോളിങ്ങിന് നൂതന വാഹനം അവതരിപ്പിച്ച് റാക് പൊലീസ്
റാസല്‍ഖൈമ: പട്രോളിങ്ങിന് നൂതന സാങ്കേതിക വിദ്യകളുള്ക്കൊള്ളുന്ന വാഹനം അവതരിപ്പിച്ച് റാക് പൊലീസ്.
സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് പുതിയ വാഹനങ്ങളാണ് റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി സേനക്ക് കൈമാറിയത്.
പരുക്കന്‍ പ്രദേശങ്ങളിലെ നിരീക്ഷണത്തിനുതകുന്നതാണ് ഇവ. ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ സജ്ജീകരിക്കുന്ന വാഹനങ്ങള്‍ പൊലീസ് സേനയുടെ ചുമതല നിര്‍വഹണം കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കുമെന്നും അലി അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.