പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range റാക് പൊലീസ് എയര്‍വിങ് നടത്തിയത് 52 രക്ഷാദൗത്യങ്ങള്‍
റാസല്‍ഖൈമ: എമിറേറ്റിലുടനീളം സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റാക് പൊലീസ് എയര്‍വിങ് കഴിഞ്ഞ മൂന്നു മാസങ്ങളില്‍ 52 രക്ഷാ ദൗത്യങ്ങള്‍ നടത്തിയതായി മേധാവി ലെഫ്റ്റനന്റ് കേണല്‍ പൈലറ്റ് അബ്ദുല്ല അലി അല്‍ഷെഹി.
മലനിരകളില്‍ കുടുങ്ങിയവര്‍ക്ക് കരുതലൊരുക്കിയത് ഉള്‍പ്പെടെ പരിശീലനം, സുരക്ഷ പട്രോളിങ്, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള പിന്തുണ, കമ്യൂണിറ്റി സര്‍വിസ് തുടങ്ങിയ വ്യോമ ദൗത്യങ്ങളില്‍ ഉള്‍പ്പെടും. പൊതു താല്പര്യം നിറവേറ്റുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുമാണ് വ്യോസേനയുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.