റാക് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നടന്ന യു.എ.ഇ ദേശീയ ദിനാഘോഷ ചടങ്ങില്‍ നിന്ന്

യു.എ.ഇ ദേശീയ ദിനം ആഘോഷമാക്കി റാക് കെ.എം.സി.സി

റാസല്‍ഖൈമ: കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന യു.എ.ഇ ദേശീയ ദിനാഘോഷ ചടങ്ങ് വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി.

അറബ് പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ റാക് കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്‍റ് റസാഖ് ചെനക്കല്‍ അധ്യക്ഷത വഹിച്ചു. റാക് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നാടകം, ഒപ്പന തുടങ്ങി കേരളത്തിന്‍റെ തനത് കലാ പ്രകടനങ്ങളും അരങ്ങേറി. ഭാരവാഹികളായ താജുദ്ദീന്‍ മര്‍ഹബ, സി.വി. അബ്ദുല്‍റഹ്മാന്‍, ടി.പി. അബ്ദുസലാം, ബസ്മ നാസര്‍, അക്ബര്‍ രാമപുരം, അറഫാത്ത് അണങ്കൂര്‍, അയൂബ് കോയക്കാന്‍, ഹനീഫ് പാനൂര്‍, നാസര്‍ പൊന്മുണ്ടം, അബ്ദുല്‍ റഹീം കാഞ്ഞങ്ങാട്, അസീസ് പേരോട്, അബ്ദുല്‍കരീം വെട്ടം, അസീസ് കൂടല്ലൂര്‍, മൂസ കുനിയില്‍, സിദ്ദീഖ് തലക്കടത്തൂര്‍, ഹസൈനാര്‍ കോഴിച്ചെന, ഹുസൈന്‍ ബദര്‍പ്പള്ളി, വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്‍റ് ഷംസാദ റഹീം, സൗദ അയൂബ്, സഫിയ അബ്ദുല്‍സലാം, ജില്ലാ-മണ്ഡലം, ഏരിയ കമ്മിറ്റി നേതാക്കള്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി റാഷിദ് തങ്ങള്‍ സ്വാഗതമാശംസിച്ചു.

Tags:    
News Summary - RAK KMCC Celebrates UAE National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.