റാസല്‍ഖൈമ: അശ്രദ്ധ വരുത്തുന്ന വാഹന അപകടങ്ങളും ദുരന്തങ്ങളും ഇല്ലാതാക്കുകയെന്ന ലക ്ഷ്യത്തോടെ റാസല്‍ഖൈമയില്‍ റോഡ് സുരക്ഷാ ബോധവത്കരണം. ‘വേനല്‍ക്കാലം സുരക്ഷിതമാക്ക ാം’ എന്ന തലക്കെട്ടിലാണ് പ്രചാരണം.
ഡ്രൈവിംഗ് പഠനകാലത്ത് സ്വയത്തമാക്കുന്ന അറിവുകള്‍ പ്രയോഗവത്കരിക്കുന്നതിലൂടെ നല്ല ശതമാനം അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് സെയ്ദ് അല്‍ ഷഹി അഭിപ്രായപ്പെട്ടു. പ്രചാരണ കാലയളവില്‍ ഗ്യാരേജുകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. കൃത്യമായ പരിശോധനയിലൂടെ വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്താന്‍ ഉടമകള്‍ തയാറകണം. വര്ക്ക്ഷോപ്പുകളിലെത്തുന്ന വാഹനങ്ങള്‍ക്ക് ശരിയായ പരിചരണം നല്‍കുക. വാഹനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അനുമതി വാങ്ങേണ്ട ചുമതല ഗ്യാരേജ് ഉടമകള്‍ക്കുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.