റാസല്‍ഖൈമ: രാജ്യത്തിെൻറ പരമ്പരാഗത സാംസ്ക്കാരിക നന്മകളുടെ സംരക്ഷണവും സമൂഹത്തിെൻറ സുരക്ഷയും സുപ്രധാനമാണെന്ന് റാക് കമ്യൂണിറ്റി പൊലീസ് ആക്ടിങ് ഡയറക്ടര്‍ ഡോ. റാഷിദ് ആല്‍ സാല്‍ഹാദി. വിവിധ വകുപ്പ് മേധാവികളുമായി കമ്യൂണിറ്റി പൊലീസ് കേന്ദ്രത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത വകുപ്പുകളുമായി ചേര്‍ന്നുള്ള സംയുക്ത നീക്കങ്ങള്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്താന്‍ സഹായിക്കുന്നുണ്ട്. സഹകരണം വിപുലപ്പെടുത്തി സുതാര്യവും ശക്തവുമായ സുരക്ഷാ സാഹചര്യങ്ങള്‍ സമൂഹത്തില്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. സാംസ്ക്കാരിക നന്മകളുടെ വ്യാപനത്തിന് നിശ്ചിത കേന്ദ്രങ്ങളില്‍ ശില്‍പ്പശാലകള്‍ ഒരുക്കും. കുട്ടികളുടെ സുരക്ഷക്ക് രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ക്യാപ്റ്റന്‍ ജാസിം ബുര്‍വഗ പറഞ്ഞു.
റാക് കമ്യൂണിറ്റി പൊലീസ് ജനങ്ങളിലേക്കിറങ്ങി വിവിധ തലങ്ങളില്‍ സുരക്ഷ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്. കഴിഞ്ഞ ദിവസം കടല്‍ തീരങ്ങളിലത്തെിയ ഉദ്യോഗസ്ഥര്‍ കുട്ടികളും രക്ഷിതാക്കളുമായി സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് സംവദിച്ചിരുന്നു. വരും ദിനങ്ങളിലും റാസല്‍ഖൈമയില്‍ സുരക്ഷാ ബോധവത്കരണ പ്രചരണങ്ങള്‍ തുടരും. സുരക്ഷ മുന്‍കരുതലുകളെക്കുറിച്ച് അറബിക്, ഇംഗ്ളീഷ്, ഉര്‍ദു ഭാഷകങ്ങളില്‍ ലഘു ലേഖകളും വിതരണം ചെയ്യുന്നുണ്ട്. അടുത്തിടെ സ്വിമ്മിംഗ് പൂളിലും കടല്‍ തീരങ്ങളിലും കുട്ടികളുടെ ദുരന്തത്തിനിടവരുത്തിയ അപകടങ്ങള്‍ക്ക് മുതിര്‍ന്നവരും ഉത്തരവാദികളാണ്. ഇനിയൊരിക്കലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ഇതിനായി എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലര്‍ത്തണം. എല്ലാ തലത്തിലുമുള്ള മുന്‍കരുതലുകളുമെടുത്ത് വേനല്‍ക്കാലം അപകട രഹിതമാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. റാക് എക്കണോമിക് സോണ്‍ അതോറിറ്റിയിലെയും കമ്യൂണിറ്റി പൊലീസിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.