?????????????? ????? ???????????? ???????

‘വിസ്​മയത്തുമ്പത്ത്’

റാസല്‍ഖൈമ: യു.എ.ഇ ദേശീയ ദിനാ​േഘാഷത്തോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ നടന്ന വ്യോമാഭ്യാസ പ്രകടനം ത്രസിപ്പിക്കുന്ന കാഴ്ച്ചയായി. ജിജ്ഞാസയും കൗതുകവുമുണര്‍ത്തുന്ന സാഹസിക പ്രകടനങ്ങളുമായി ഫര്‍സാന്‍ എയറോബാറ്റിക് ടീമാണ് റാക് ഓള്‍ഡ് കോര്‍ണീഷില്‍ വിമാനങ്ങളില്‍ അഭ്യാസ പ്രകടനങ്ങളിലേര്‍പ്പെട്ടത്. അബൂദബി, ദുബൈ, ഷാര്‍ജ, അജ്​മാൻ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എമിറേറ്റുകളെ പ്രതിനിധീകരിച്ച് ഏഴ് വിമാനങ്ങളാണ് വാനില്‍ ചതുര്‍വര്‍ണം പുതപ്പിച്ചത്. തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ നൂറുകണക്കിന് വിദേശികളാണ് വിസ്​മയ പ്രകടനം കാണാനെത്തിയത്. കേണല്‍ നാസര്‍ അല്‍ ഉബൈദി ആയിരുന്നു വ്യോമ പ്രകടനം നയിച്ചത്​.
 
Tags:    
News Summary - RAK airshow-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.