വിൻ ഗോൾഡ് വിത് റെയിൻബോ പ്രൊമോഷെൻറ മൂന്നാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്ന ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം തലവൻ ഫതഹുള്ള അബ്ദുല്ല, ചോയ്‌ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ് യു.എ.ഇ സെയിൽസ് മാനേജർ ആസിഫ് അഹമ്മദ്, ഏരിയ മാനേജർ സ്റ്റീവ് കരഹ് എന്നിവർ
ദുബൈ: 2020 സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ നീളുന്ന റെയിൻബോ മിൽക്ക് പ്രൊമോഷെൻറ മൂന്നാമത് നറുക്കെടുപ്പ് ചോയ്‌ത്രം ദുബൈ ഹെഡ് ഓഫീസിൽ നടന്നു. ദുബൈ സോനാപൂർ ലിംസ് കഫെറ്റീരിയയിലെ നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി ടി.പി. ഇസ്മായിലാണ് 40,000 ദിർഹം ഗോൾഡ് വൗച്ചറിെൻറ വിജയിയായത്. കൂപ്പൺ നമ്പർ 8001.
പ്രോത്സാഹന സമ്മങ്ങളായി 5000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകൾ അബൂദബി ബൈൻഅൽ ജസ്റിനിലെ ബുത്തിന റസ്റ്റാറൻറിലെ മൂത്തടത്തു ബാബു (21735), ദുബൈ ഖിസൈസ് പാരാമൗണ്ട് റസ്റ്റാറൻറിലെ ഷെബിൻ പോക്കരാട്ടിൽ (54680), ഫുജൈറ മോക്ക ടി കഫെറ്റീരിയയിലെ ആർസൽ അലി കല്ലറക്കൽ (341), ദേര ദുബൈ നഖീലിലെ സ്റ്റാർ ഒയാസിസ് റസ്റ്റാറൻറിലെ യു.കെ. മുസ്തഫ (50572) എന്നിവർക്കും ലഭിച്ചു.
2020 സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.യിലെ റസ്റ്റാറൻറ്, കഫറ്റീരിയകൾക്കായി നടത്തുന്ന നാല് നറുക്കെടുപ്പുകളിലൂടെ 2.40 ലക്ഷം ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. അവസാന നറുക്കെടുപ്പ് ഡിസംബർ ആറിനാണ്.
മെഗാ വിജയിക്ക് 40,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറും നാലു വിജയികൾക്ക് 5,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്. യു.എ.ഇയിലെ റസ്റ്റാറൻറ്, കഫറ്റീരിയ ഉടമസ്ഥർക്ക് മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ ഒരു കാർട്ടൺ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ്മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിനു അവസരം ലഭിക്കുന്നത്.
ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം തലവൻ ഫതഹുള്ള അബ്ദുല്ല, ചൊയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ് യു.എ.ഇ സെയിൽസ് മാനേജർ ആസിഫ് അഹമ്മദ്, ഏരിയ മാനേജർ സ്റ്റീവ് കരഹ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.