ഷാർജ: ഷാർജയുടെ ഉപനഗരമായ ഖോർഫക്കാൻ നഗരസഭയുടെ പരിധിയിൽ വരുന്ന അൽ റഫീസ അണക ്കെട്ടും പരിസര പ്രദേശങ്ങളും ഭംഗികൂട്ടിയതായി നഗരസഭ അറിയിച്ചു. യു.എ.ഇയിൽ ദീർഘദൂര റോഡോരത്തുള്ള ഏക അണക്കെട്ടാണ് റഫീസ.
പുതിയ ഖോർഫക്കാൻ തുരങ്ക പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അൽ റഫീസാ ഡാം റെസ്റ്റ് ഏരിയയ്ക്കു സമാന്തരമായി നടപ്പാതയുടെ പദ്ധതി പൂർത്തീകരിച്ചുവെന്നും, നഗരത്തിലെ കട്ടിംഗ് സ്പോട്ട് സെൻററുകളിൽ ഒന്നായ മലകയറ്റത്തിനിടയിലുള്ള ടൂറിസ്റ്റ് സംവിധാനങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും മുർസിപ്പാലിറ്റി അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻറ് എഞ്ചിനീയർ ഫൗസിയാ റാഷിദ് അൽ ഖാദി പറഞ്ഞു. 1500 മീറ്ററോളം നീളമുള്ള ഈ മലഞ്ചെരിവിലൂടെയുള്ള നടപ്പാത ഈ മേഖലക്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. തടാകത്തിെൻറ പടിഞ്ഞാറെ കുന്നിന് സമാന്തരമായിട്ടാണ് ഇത് പണിതത്. മലയോര ഗ്രാമങ്ങളിലേക്കാണ് ഇതുനീളുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമയുടെ നിർദേശങ്ങൾ അനുസരിച്ച്, വിവിധ മേഖലകളിൽ മലഞ്ചെരിവുകൾക്ക് ഗണ്യമായ ശ്രദ്ധയും പരിസ്ഥിതിയും സൗന്ദര്യാത്മക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ജനങ്ങൾക്ക് ഉല്ലാസം പകരുന്നതിനും നഗരത്തിെൻറ പ്രകൃതി ഭംഗി വർദ്ധിപ്പിക്കുന്നതുമായ ഹരിത ഇടങ്ങളാക്കി മാറ്റുവാനാണ് മുൻഗണന നൽകുന്നത്. ഖോർഫക്കാൻ റോഡ് ചെന്ന് ചേരുന്ന ഭാഗത്തും ഭംഗികൂട്ടൽ തുടരുകയാണ്. 46,000 ചതുരശ്ര മീറ്ററ്് സ്ഥലത്താണ് പുൽമേടും പൂന്തോട്ടവും കൃത്രിമ ജലാശയവും തീർത്തിരിക്കുന്നത് ഫൗസിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.