Posted On
date_range Updated On
date_range ടൂബ്ലൈറ്റ്’ലെ ‘റേഡിയോ’ ഗാനം സല്‍മാന്‍ഖാന്‍ ദുബൈയില്‍ പുറത്തിറക്കി
ദുബൈ: സല്‍മാന്‍ഖാന്‍ നായകനാവുന്ന ‘ടൂബ്ലൈറ്റ്’ സിനിമയിലെ ഗാനം പുറത്തിറങ്ങി. ദുബൈയില്‍ നടന്ന ചടങ്ങില്‍ സല്‍മാന്‍ഖാന്‍ തന്നെയാണ് ‘റേഡിയോ’ എന്ന ഗാനം പുറത്തിറക്കിയത്. ബജ്‍രംഗി ഭായിജാന് ശേഷം സല്‍മാന്‍ഖാനും സംവിധായകന്‍ കബീര്‍ഖാനും ഒന്നിക്കുന്ന ചിത്രമാണിത്. സല്‍മാന്റെ സഹോദന്‍ സുഹൈല്‍ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
1965 കാലത്തെ കഥപറയുന്ന സിനിമയില്‍ സഹോദരന്‍ യുദ്ധരംഗത്ത് ജീവിച്ചിരിക്കുന്നു എന്ന വാര്‍ത്ത റേഡിയോയില്‍ അറിയുന്നതാണ് ഗാനരംഗം. പുലിമുരുകൻ സിനിമ കാണാൻ താൽപര്യമുണ്ടെന്നും താൻ അഭിനയിച്ച ഹിറ്റ് ചിത്രത്തിെൻറ സംവിധായകൻ സിദ്ദീഖിനെ തേടി നടക്കുകയാണെന്നും സല്ലു പറഞ്ഞു. ട്യൂബ് ലൈറ്റ് പെരുന്നാളിന് തിയറ്ററിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.