ദുബൈ: ഇന്ത്യക്ക് പുറത്തുള്ള ആദ്യ മലയാള പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യ1269 എ.എം ചൊവ്വാഴ്ച 25 വയസ്സ് പൂർത്തിയാക്കി. 25 വർഷങ്ങൾക്ക് മുൻപ് റാസൽഖൈമ സർക്കാരിെൻറ ഫ്രീക്വൻസിയിൽ ആരംഭിച്ച മലയാള പ്രക്ഷേപണം ആണ് ഇന്നലെ കാൽ നൂറ്റാണ്ട് പിന്നിട്ടത്. മുൻ മാതൃകകൾ ഇല്ലാതെ ഗൾഫിലെ മലയാള പ്രക്ഷേപണ മേഖലയിൽ പുതു പ്രവണതകൾക്ക് തുടക്കമിട്ടതും റേഡിയോ ഏഷ്യ ആണ്. പത്രവാർത്തകൾ വിശകലനം ചെയ്യുന്ന ഗുഡ്മോണിങ് ഗൾഫ് അടക്കമുള്ള പരിപാടികൾ പിന്നീട് വന്ന പ്രക്ഷേപണ നിലയങ്ങൾക്ക് മാതൃക ആയിത്തീരുകയായിരുന്നുവെന്ന് റേഡിയോ ഏഷ്യ നെറ്റ്വർക്ക് സി.ഇ.ഒ ബ്രിജ് രാജ് ബല്ല പത്രക്കുറിപ്പിൽ അറിയിച്ചു.
വാർഷികാഘോഷത്തിെൻറ ഭാഗമായി പ്രക്ഷേപണ സംസ്കാരത്തിൽ പുത്തൻ പരീക്ഷണങ്ങൾ റേഡിയോ ഏഷ്യ ശ്രോതാക്കൾക്ക് മുന്നിൽ പരിചയപ്പെടുത്തും. 25ാം വാർഷികത്തിെൻറ ഭാഗമായി ശ്രോതാക്കൾക്ക് നാട്ടിൽ പോയി വരാനുള്ള സൗജന്യ എയർ ടിക്കറ്റും ലക്ഷകണക്കിന് രൂപയുടെ നിരവധി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രോതാക്കളെയടക്കം ഉൾപ്പെടുത്തിക്കൊണ്ട് വിവിധ എമറേറ്റുകളിൽ വരുദിവസങ്ങളിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.