അബൂദബിയിൽ വാക്സിനെടുത്ത യാത്രക്കാർക്ക് ക്വാറൻറീൻ ഇളവ് പ്രാബല്യത്തിൽ
അബൂദബി: വാക്സിനെടുത്ത യാത്രക്കാർക്ക് അബൂദബിയിൽ ക്വാറൻറീൻ ഇളവ് പ്രാബല്യത്തിൽ. വാക്സിൻ പൂർത്തീകരിച്ചവർക്കും ഗ്രീൻ ലിസ്റ്റ് പട്ടികയിലുൾപ്പെട്ട രാജ്യത്തിൽ നിന്നു വന്നവർക്കുമാണ് ക്വാറൻറീൻ ആവശ്യമില്ലാത്തത്. അതേസമയം ഗ്രീൻലിസ്റ്റിൽ ഉൾപ്പെടാത്തവരും വാക്സിനെടുക്കാത്തവരും 10 ദിവസത്തെ ക്വാറൻറീൻ പാലിക്കണം. പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ നടപടിയാണിത്. പലരും നാട്ടിൽനിന്ന് രണ്ട് വാക്സിനെടുത്തിട്ടും 10 ദിവസം ക്വാറൻറീനിൽ ഇരിക്കുകയും മൂന്നു തവണ പി.സി.ആർ പരിശോധനക്കു വിധേയനാവേണ്ടി വരുകയും ചെയ്തിരുന്നു.
ഇളവിന് യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുമ്പ് യാത്രികർ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നാണ് ഇത്തിഹാസ് എയർവേസ് ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വാക്സിനേഷൻ സ്വീകരിച്ചവരും അല്ലാത്തവരും യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം കാണിക്കണമെന്ന നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.