Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ ‘പര്‍പ്പിള്‍ ലൈന്‍’ ബസ് റൂട്ട് പുതുക്കി
റാസല്‍ഖൈമ: ‘പര്‍പ്പിള്‍ ലൈന്‍’ ബസ് സര്‍വീസ് റൂട്ട് പുതുക്കി നിശ്ചയിച്ച് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). ഇതനുസരിച്ചുള്ള ബസ് സര്‍വീസ് ബുധനാഴ്ച തുടങ്ങി. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് ക്രമീകരണം.
പുതിയ റൂട്ടില്‍ യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയും. എമിഗ്രേഷന്‍ കേന്ദ്രം, അല്‍ നഖീല്‍, ഉബൈദുല്ല ആശുപത്രി (സെയ്ഫ്), അമേരിക്കന്‍ യൂനിവേഴ്സിറ്റി, അല്‍സീഹ്, മനാര്‍ മാള്‍, പി.ഒ.ഡി സെന്‍റര്‍, പ്രിവന്‍റീവ് മെഡിക്കല്‍ സെന്‍റര്‍, റാക് ആശുപത്രി എന്നിവയാണ് ‘പര്‍പ്പിള്‍ ലൈന്‍’ റൂട്ടിലെ ബസ് സ്റ്റോപ്പുകള്‍. Sayr ആപ്പ് വഴി ബസ് റൂട്ട് ഉള്‍പ്പെടെ എല്ലാ സേവന വിവരങ്ങളും യാത്രക്കാര്‍ക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.