പുറത്തീൽകൂട്ടം കുടുംബസംഗമത്തിൽ പങ്കെടുക്കുന്നവർ
Posted On
date_range Updated On
date_range പുറത്തീൽ കൂട്ടം കുടുംബസംഗമം
ദുബൈ: കണ്ണൂർ പുറത്തീൽ മഹല്ല് നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ യു.എ.ഇ പുറത്തീൽ കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു. ‘പുറത്തീൽ പെരുമ സീസൺ 05’ എന്ന പേരിൽ അബൂദബിയിൽ സംഘടിപ്പിച്ച പരിപാടി അശ്റഫ് പുല്ലാഞ്ഞോട്ട് ഉദ്ഘാടനം ചെയ്തു.
പുറത്തീൽ കൂട്ടം പ്രസിഡന്റ് ജലീൽ പാറമ്മൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് ടി.കെ ഖാസിം, പി.പി ഫാറൂഖ് എന്നിവർ ആശംസകൾ നേർന്നു. പ്രവർത്തന റിപ്പോർട്ട് ഫൈസൽ പള്ളിപ്പുറവും അവതരിപ്പിച്ചു. സിദ്ദീഖ് തറാൽ സ്വാ ഗതവും ഷംസു കുന്നത്ത് നന്ദിയും അറിയിച്ചു. ദഫ്മുട്ട്, മുട്ടിപ്പാട്ട്, കലാപരിപാടികൾ, ഗെയിമുകൾ എന്നിവയും സദസ്സിന് ആവേശകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.