ന​ബി​ദി​നം; ഷാ​ർ​ജ​യി​ലും അ​ബൂ​ദ​ബി​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്

ദു​ബൈ: ന​ബി​ദി​നം അ​വ​ധി പ്ര​മാ​ണി​ച്ച്​ ഈ ​മാ​സം 29ന്​ ​അ​ബൂ​ദ​ബി​യി​ലും 28, 29 തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു.വെ​ള്ളി​യാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 7.59 വ​രെ​യാ​ണ്​ അ​ബൂ​ദ​ബി​യി​ൽ സൗ​ജ​ന്യ വാ​ഹ​ന പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ അ​ബൂ​ദ​ബി സ​മ​ഗ്ര ഗ​താ​ഗ​ത​കേ​ന്ദ്രം (ഐ.​ടി.​സി) അ​റി​യി​ച്ചു.

അ​ന്നേ ദി​വ​സം മു​സ​ഫ​യി​ലെ എം18 ​ട്ര​ക്ക്​ പാ​ർ​ക്കി​ങ്​ ലോ​ട്ടു​ക​ളും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ, അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലും റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലും രാ​ത്രി ഒ​മ്പ​തു മു​ത​ൽ രാ​വി​ലെ എ​ട്ടു വ​രെ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച ദ​ർ​ബ്​ ടോ​ൾ ഗേ​റ്റി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ടോ​ൾ ഈ​ടാ​ക്കി​ല്ല.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വാ​രാ​ന്ത്യ​ങ്ങ​ളി​ലും അ​വ​ധി ദി​ന​ങ്ങ​ളി​ലും നേ​ര​ത്തേ നി​ശ്ച​യി​ച്ച​പോ​ലെ​ത​ന്നെ സ​ർ​വി​സ്​ ന​ട​ത്തും.

ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ​ക്ക്​ ന​ബി​ദി​ന​ത്തി​ൽ അ​വ​ധി​യാ​യി​രി​ക്കും. www.itc.gov.ae, താം ​പ്ലാ​റ്റ്​​ഫോം, ദ​ർ​ബ്, ദ​ർ​ബി സ്മാ​ർ​ട്ട്​ ആ​പ്പു​ക​ൾ എ​ന്നി​വ​യി​ൽ ​ഐ.​ടി.​സി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും.

ഷാ​ർ​ജ​യി​ൽ 28നും 29​നും​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബ്ലൂ​പാ​ർ​ക്കി​ങ്​ ബോ​ർ​ഡു​ക​ളു​ള്ള ഏ​ഴു​ദി​ന പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ളി​ൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കി​ല്ല.

Tags:    
News Summary - prophet day; Free parking in Sharjah and Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.