പ്രോംടെക് മിഡിൽ ഈസ്റ്റ് റീജ്യണൽ മാനേജർ പി. ഫെലിക്സ് പൊന്നച്ചൻ
വൻകിട കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്ന് വിത്യസ്തമായി ബിസിനസിലെ എല്ലാത്തരം പ്രവർത്തനങ്ങൾക്കുമായി വിത്യസ്ത സേവന ദാതാക്കളെ ആശ്രയിക്കേണ്ടി വരുന്നുവെന്നതാണ് ചെറുകിട-ഇടത്തരം സംരംഭങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. സേവനദാതാക്കളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും സ്ഥാപന ഉടമ കൂടുതൽ സമയം ഇവർക്കായി ചെലവഴിക്കേണ്ടിവരും.
ഇത്തരം സ്ഥാപനങ്ങളെ കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി കോർപറേറ്റ് കമ്പനികളിലേത് പോലുള്ള പ്രത്യേക ഇൻഹൗസ് ടീം രൂപവത്കരിക്കാനുളള സൗകര്യങ്ങൾ മിക്ക എസ്.എം.ഇകളിലും ഉണ്ടാവണമെന്നില്ല. വിവിധ സേവന ദാതാക്കൾ വരുത്തുന്ന ചെറുതെറ്റുകൾ തിരിച്ചറിയപ്പെടാതെ പോകുന്നത് പലപ്പോഴും സ്ഥാപനത്തിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുകയും ചെയ്യും.
വളർന്നുവരുന്ന ഒരു ചെറുകിട, ഇടത്തരം സംരംഭത്തിന് സാങ്കേതികവിദ്യകൾ, ഇൻഷൂറൻസ്, എകൗണ്ടിങ്, കൺസൽട്ടൻസി, പേറോൾ, സോഫ്റ്റ്വെയറുകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള സർവിസുകൾ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, മേഖലകൾ കാര്യക്ഷമമല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക. സാങ്കേതിക സേവനങ്ങൾക്കും ഇൻഷുറൻസ് സേവനങ്ങൾക്കുമായി വിശ്വസനീയമായ പങ്കാളികളെ കണ്ടെത്തുകയെന്നതും എസ്.എം.ഇകളെ സംബന്ധിച്ച് ഏറെ വെല്ലുവിളിയാണ്.
ഇൻഷുറൻസ് രംഗത്ത് മികച്ച പങ്കാളിയല്ലെങ്കിൽ നിർണായകമായ പല സന്ദർഭങ്ങളിൽ സ്ഥാപനത്തിന് ആശ്വസകരമായ പിന്തുണ അവരിൽനിന്ന് ലഭിക്കണമെന്നില്ല. ഇത്തരം ഘട്ടങ്ങളിലാണ് ഒന്നിലധികം സർവിസുകളെ പരസ്പരം സമന്വയിപ്പിക്കുന്ന ഒരു ബിസിനസ് സോഫ്റ്റ്വെയർ ആവശ്യമായി വരുന്നത്. വിശ്വസനീയമായും കാര്യക്ഷമമായും എല്ലാതരം സാങ്കേതിക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് പ്രോംടെക് ഗ്ലോബൽ.
പ്രോംടെക് ഇൻഷുറൻസ് ഡോട്ട് കോം, പ്രോംടെക് കണക്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ ഒരു എസ്.എം.ഇക്ക് ആവശ്യമായ എല്ലാ തരം സാങ്കേതിക സേവനങ്ങളും കേന്ദ്രീകൃതവും വിശ്വസനീയമവുമായി ലഭ്യമാക്കാൻ പ്രോംടെകിന് കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2016 സ്ഥാപിതായ പ്രോംടെക് ഗ്ലോബൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ഹബുകളിൽ ഒന്നായ ടെക്നോപാർക്ക് ആസ്ഥാനമായാണ് പ്രവർത്തിച്ചുവരുന്നത്.
ഏതാണ്ട് ഒരു പതിറ്റാണ്ടിന്‍റെ സേവന പാരമ്പര്യമുള്ള പ്രോംടെക് ഗ്ലോബൽ, ലോകത്തെ പ്രമുഖ കമ്പനികൾക്ക് സാങ്കേതിക, ഇൻഷൂറൻസ് സേവനങ്ങൾ നൽകുന്നതിൽ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായാണ് വിലയിരുത്തത്. യു.എ.ഇയിലെ പ്രധാന എസ്.എം.ഇകൾ സാങ്കേതിക, ഇൻഷൂറൻസ് സേവനങ്ങൾക്കായി ആശ്രയിക്കുന്നത് പ്രോംടെക് ഗ്ലോബലിനേയാണ്.
മികച്ച നേതൃത്വത്തിന് കീഴിൽ വ്യവസായ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഫഷനൽ ടീമാണ് പ്രോംടെകിന്‍റെ കരുത്ത്. സേവന മികവിന് നിരവധി അംഗീകാരങ്ങളും പ്രോംടെക് ഗ്ലോബലിനെ തേടിയെത്തിയിട്ടുണ്ട്. 2025ലെ ടൈംസ് ബിസിനസ് അവാർഡ് പ്രോംടെക് കണക്ട് ആപ്പിനാണ് ലഭിച്ചത്.
കൂടാതെ ഫോബ്സ്, ടൈംസ് ഓഫ് ഇന്ത്യ, ഗൾഫ് ന്യൂസ്, ഔട്ട്ലുക്, ഖലീജ് ടൈംസ്, സിലികൺ ഇന്ത്യ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പ്രോംടെകിനെ കുറിച്ചുള്ള ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ജിടെക്, നാസ്കോം, സ്റ്റാർട്ടപ്പ് ഇന്ത്യ, യു.എസ് ഇന്ത്യ ഇംപോട്ടേഴ്സ് കൗൺസിൽ (യു.എസ്.ഐ.ഐ.സി) എന്നിവയുടെ അംഗീകാരവും പ്രോംടെക് ഗ്ലോബൽ കരസ്ഥമാക്കിയിട്ടുണ്ട്.
പ്രവാസി മലയാളിയായ എബി എബ്രഹാം ആണ് പ്രോംടെക് ഗ്ലോബലിന്‍റെ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറും. ജി. അനുരൂപ് (സി.ഒ.ഒ), പി. ഫെലിക്സ് പൊന്നച്ചൻ (റീജനൽ മാനേജർ, മിഡിൽ ഈസ്റ്റ്), എസ്. ഷംനാദ് (ഹെഡ് ഓഫ് ഡെലിവറി) എന്നിവരാണ് മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ. യു.എ.ഇയിലെ പ്രധാന എസ്.എം.ഇകൾക്ക് ഏറ്റവും മികവുറ്റ രീതിയിൽ സാങ്കേതിക പിന്തുണ നൽകാൻ ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രോംടെക്കിനുണ്ടെന്ന് പ്രോംടെക് മിഡിൽ ഈസ്റ്റ് റീജനൽ മാനേജർ പി. ഫെലിക്സ് പൊന്നച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.