Posted On
date_range Updated On
date_range പ്രമുഖ യു.എ.ഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു
ദുബൈ: ശതകോടീശ്വരനും പ്രമുഖ യു.എ.ഇ വ്യവസായിയുമായ മാജിദ് അൽ ഫുത്തൈം അന്തരിച്ചു. റീൈട്ടയ്ൽ, റിയൽ എസ്റ്റേറ്റ് രംഗത്ത് നിരവധി സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിെൻറ തലവനായിരുന്നു. യു.എ.ഇക്ക് പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ ഫുത്തൈം ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്.
ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, ഗൾഫിലെ കാരിഫോർ റീൈട്ടൽ ശൃഖല തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകാരനും പൗരപ്രമുഖനുമായിരുന്നു മാജിദ് അൽ ഫുത്തൈമെന്ന് ട്വീറ്റിൽ ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.