ഒമാനെ തോൽപിച്ച് കിരീടം ചൂടിയ യു.എ.ഇ താരങ്ങളുടെ ആഹ്ലാദം
പ്രീമിയർ കപ്പ് ട്വന്റി 20: യു.എ.ഇക്ക് കിരീടം
അബൂദബി: പ്രീമിയർ കപ്പ് ട്വന്റി 20 ടൂർണമെന്റിൽ ഒമാനെ തോൽപിച്ച് യു.എ.ഇക്ക് കിരീടം. കലാശക്കളിയിൽ യു.എ.ഇ 55 റൺസിനാണ് ഒമാനെ തോൽപിച്ചത്. കിരീടത്തിൽ മുത്തമിട്ട യു.എ.ഇ അടുത്ത വർഷം നടക്കുന്ന ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ നേരത്തെതന്നെ ഏഷ്യൻ കപ്പിലേക്ക് സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതിലേക്കുള്ള അവസാന ടീമിനെ കണ്ടെത്താനുള്ള പരമ്പര കൂടിയായിരുന്നു പ്രീമിയർ കപ്പ് ട്വന്റി 20.
മസ്കത്ത് അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ, ക്യാപ്റ്റൻ മുഹമ്മദ് വസീമിന്റെ സെഞ്ച്വറി മികവിൽ നാല് വിക്കറ്റിന് 204 റൺസിന്റെ വമ്പൻ സ്കോറാണ് പടുത്തുയർത്തിയത്. 57 ബാളിൽ ഏഴ് കൂറ്റൻ സിക്സും ആറ് ബൗണ്ടറികളും വസീമിന്റെ ബാറ്റിൽനിന്ന് പിറന്നു. മലയാളിയായ അലിഷാൻ ഷറഫു (34), ആസിഫ് ഖാൻ (38) എന്നിവരും ഇമാറാത്തി ബാറ്റിങ് നിരയിൽ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.