ദു​ബൈ കെ.​എം.​സി.​സി പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ, പ്രാ​ർ​ഥ​ന സ​ദ​സ്സ്​

പ്രാ​ർ​ഥ​ന സ​ദ​സ്സും അ​നു​സ്മരണവും

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി എ​ന്നി​വ​രു​ടെ വേ​ർ​പാ​ടി​ൽ പ്രാ​ർ​ഥ​ന സ​ദ​സ്സും അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ത്തി. കേ​ര​ള മു​സ്‍ലിം സ​മൂ​ഹ​ത്തെ രാ​ഷ്ട്രീ​യ​മാ​യി പ​ക്വ​ത​യോ​ടെ ന​യി​ക്കു​ക​യും മ​ത​മൈ​ത്രി നി​ല​നി​ർ​ത്തു​ക​യും ചെ​യ്ത മി​ത​ഭാ​ഷി​യാ​യ നേ​താ​വാ​യി​രു​ന്നു ഹൈ​ദ​ര​ലി ത​ങ്ങ​ളെ​ന്ന്​ യോ​ഗം അ​നു​സ്മ​രി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ്നേ​ഹ​ദൂ​ത​നാ​യി​രു​ന്നു ഇ​ബ്രാ​ഹിം ഹാ​ജി​യെ​ന്നും യോ​ഗം അ​നു​സ്മ​രി​ച്ചു.

അ​ബ്ദു​ൽ മ​നാ​ഫ് ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്കാ​ൽ പ്രാ​ർ​ഥ​ന സ​ദ​സ്സി​ന്​ നേ​തൃ​ത്വം ന​ൽ​കി. മ​ണ്ഡ​ലം ട്ര​ഷ​റ​ർ സി.​എ. ബ​ഷീ​ർ പ​ള്ളി​ക്ക​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഹാ​ഷിം മ​ഠ​ത്തി​ൽ, ആ​രി​ഫ് ചെ​രു​മ്പ, ബ​ഷീ​ർ പ​ള്ളി​പ്പു​ഴ, ആ​ഷി​ഖ് റ​ഹ്മാ​ൻ, ഹ​സീ​ബ് ഖാ​ൻ, ഫൈ​സ​ൽ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റാ​ഫി മാ​സ്റ്റി​കു​ണ്ട് സ്വാ​ഗ​ത​വും റം​ഷീ​ദ് തൊ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - prayer meeting And remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.