Posted On
date_range Updated On
date_range ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി നിര്യാതനായി
ദുബൈ: കഴിഞ്ഞ 21 വർഷം യു.എ.ഇയിൽ ജോലി ചെയ്തിരുന്ന തെക്കേപ്പാട്ടയിൽ സലാഹുദ്ദീൻ (48) നാട്ടിൽ നിര്യാതനായി. തൃശൂർ പുന്നയൂർക്കുളം ഉപ്പുങ്ങൽ തെക്കേപ്പാട്ടയിൽ അഹമ്മദിെൻറയും മറിയ കുട്ടിയുടെയും മകനാണ്.
ഭാര്യ: ഷൈമ. മക്കൾ: ഷഹ്സാദ്, ഷാസിയ, ഷഹ്റൂസ്. സഹോദരങ്ങൾ: ഷാജഹാൻ (ദുബൈ), ഷരീഫ, ഫാത്തിമ, റംല.
അസുഖബാധിതനായതിനെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയതാണ്. ഏതാനും മാസം ഖത്തറിലും ജോലി ചെയ്തിരുന്നു. സാമൂഹിക- ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സലാഹുദ്ദീെൻറ വിയോഗം പ്രവാസലോകത്തും സ്വദേശത്തും വേദനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.