ദുബൈ: കേരളത്തിലും കർണാടകത്തിലും പ്രളയദുരിതം നേരിടേണ്ടി വന്ന ജീവനക്കാരുടെ കുടുംബങ്ങൾക്ക് പിന്തുണയേകി ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രബല ബിസിനസ് സംരംഭമായ തുമ്പയ് ഗ്രൂപ്പിെൻറ സാമൂഹിക ഉത്തരവാദിത്വ നിർവഹണ വിഭാഗം. സാമ്പത്തിക സഹായ വിതരണം ഗ്രൂപ്പിെൻറ സി.എസ്.ആർ. കമ്മിറ്റി ചെയർമാൻ അക്രം മൊയ്ദീൻ തുമ്പയ് നിർവഹിച്ചു. 40 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. നേരത്തേ 115,000 ദിർഹം നേരത്തേ സമാഹരിച്ച് നൽകിയിരുന്നു.
ദുരിതബാധിതർക്ക് പിന്തുണ നൽകുക വഴി ജീവിതം പുനസൃഷ്ടിക്കാനുള്ള അവരുടെ പരിശ്രമത്തിൽ ഗ്രൂപ്പ് പങ്കു ചേരുകയാണെന്ന് അക്രം മൊയ്ദീൻ പറഞ്ഞു. സർക്കാറിെൻറ വിവിധ പദ്ധതികളിൽ പങ്കുചേരുക വഴി നൽകലിെൻറയും സന്തോഷം പകരുന്നതിെൻറയും ഉദ്യമത്തിന് കരുത്തുപകരുകയാണ് തുമ്പയ് സി.എസ്.ആർവിഭാഗമെന്ന് ഗ്രൂപ്പ് സ്ഥാപക പ്രസിഡൻറ് തുമ്പയ് മൊയ്തീൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.