റാസല്‍ഖൈമ: കുട്ടികളില്‍ കൗതുകവും പുതു ഭാവനകളും സന്തോഷവും നിറക്കാനുതകുന്ന ബാലസാഹിത്യം രചിച്ച് റാസല്‍ഖൈമയില്‍ പ്രവാസി മലയാളി. റാക് കോര്‍ക്വെയര്‍ സ്റ്റീവന്‍ റോക്കില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പ്രകാശന് തണ്ണീര്മുക്കമാണ് ‘നന്ദിനിയും കിടാവും’ എന്ന പേരില്‍ പുതിയ ബാലസാഹിത്യ കൃതി ഒരുക്കിയിരിക്കുന്നത്. വി.എസ്. അച്യുതാനന്ദെൻറയും മീരാകൃഷ്ണയുടെയും അവതാരികയും കൃതിക്ക് കൂട്ടായുണ്ട്. റാസല്‍ഖൈമയിലെ പ്രാന്ത പ്രദേശമായ കോര്ക്വെയറും കേരളത്തിലെയും പഞ്ചാബിലെയും ഗ്രാമന്തരീക്ഷങ്ങളിലുമാണ് പുസ്തകത്തിെൻറ പ്ലോട്ട്. പ്രകൃതിക്ക് കരുതല്‍ നല്‍കണമെന്നും അമിത സ്വാതന്ത്ര്യം ആപത്തുകള്‍ ക്ഷണിച്ച് വരുത്തുമെന്ന ചിന്തകൾ കൃതി മുന്നോട്ടുവെക്കുന്നു.
നന്ദിനിയും കിടാവും, പ്രഭജിത് കൗറിെൻറ രാമന്, കുരുവിയുടെ ഹരിയും കാളികയും, ഗൗരിക്കാവ്, സ്നേഹം, യഥാര്‍ഥ ദൈവം, അമിത സ്വാതന്ത്ര്യം ആപത്ത്, മുത്തശ്ശി കഥ തുടങ്ങിയ തലക്കെട്ടുകളിലാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഷാര്‍ജ പുസ്തകോല്‍സവ നഗരിയില്‍ നവംബര്‍ ഒമ്പതിന് പ്രകാശനം നടക്കുമെന്ന് പ്രകാശന് തണ്ണീര്‍മുക്കം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘ഉള്ളുറവ’ എന്ന കവിതാ സമാഹാരവും കാക്കനാടന് പ്രവാസി പുരസ്കാരം നേടിയ ‘മരുഭൂമിയിലെ മഴ’ എന്ന കഥാസമാഹരവും ഇദ്ദേഹത്തിേൻറതായുണ്ട്. ആലപ്പുഴ തണ്ണീര്‍മുക്കം പുന്നപ്ര വയലാര്‍ സമരസേനാനി തോട്ടാമറ്റത്ത് കരുണാകരെൻറയും തങ്കമയുടെയും മകനാണ് പ്രകാശന്. ശാലിനി ഭാര്യയും ബിരുദ വിദ്യാര്‍ഥിനി ആര്‍ദ്ര മകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.