ഇടവിട്ട മഴ, പൊടിക്കാറ്റ്; ഇന്നും തുടരും

അബൂദബി: യു.എ.ഇയില്‍ വെള്ളിയാഴ്ച ഇടവിട്ട മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. പൊടിക്കാറ്റ് കാരണം പലയിടങ്ങളിലും കാഴ്ചാപരിധി 500 മീറ്ററോളമായി കുറഞ്ഞു. ശനിയാഴ്ചയും സമാന കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ-ഭൂകമ്പശാസ്ത്ര കേന്ദ്രം (എന്‍.സി.എം.എസ്) അറിയിച്ചു. ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ചെറിയ ഇടവേളകളില്‍ മഴ പെയ്യും. ദുബൈയില്‍ കാറ്റിന്‍െറ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്ററായിരിക്കുമെന്നും എന്‍.സി.എം.എസ് അധികൃതര്‍ പറഞ്ഞു. 
ശനിയാഴ്ച താപനിലയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടാകും. 25 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ശരാശരി താപനില. ഞായറാഴ്ച മഴയുണ്ടാകുമെന്ന് എന്‍.സി.എം.എസ് അറിയിച്ചിട്ടില്ളെങ്കിലും താപനിലയില്‍ വീണ്ടും കുറവുണ്ടാകുമെന്ന് അറിയിപ്പില്‍ പറയുന്നു.
 

Tags:    
News Summary - powder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.