കരിമരുന്നുപ്രയോഗത്തിൽ മുന്നറിയിപ്പുമായി പൊലീസ്

അ​ബൂ​ദ​ബി: ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​​ഗ​മാ​യി ന​ട​ത്തു​ന്ന ക​രി​മ​രു​ന്നു​പ്ര​യോ​​ഗ​ങ്ങ​ളു​ടെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി അ​ബൂ​ദ​ബി പൊ​ലീ​സ്. വി​നോ​ദ​ത്തി​ന്‍റെ ഭാ​​ഗ​മാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദു​ര​ന്ത​ത്തി​ലാ​ണ് ക​ലാ​ശി​ക്കു​ക. പ​ട​ക്ക​ങ്ങ​ൾ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​മാ​വു​ന്ന​തി​നും വീ​ടി​ന് തീ​പി​ടി​ക്കു​ന്ന​തി​നും​വ​രെ ഇ​ട​യാ​ക്കി​യേ​ക്കും.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വേ​ള​യി​ൽ കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ട​ക്ക​ങ്ങ​ളും മ​റ്റും ഉ​പ​യോ​​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും പൊ​ലീ​സ് ര​ക്ഷി​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​രി​മ​രു​ന്നു​പ്ര​യോ​​ഗം മൂ​ല​മു​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന ത​ങ്ങ​ളു​ടെ ഉ​ദ്യ​മ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് കു​ടും​ബ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​പ​ക​ട​ക​ര​മാ​യ ഇ​ത്ത​രം വ​സ്തു​ക്ക​ളെ ആ​രെ​ങ്കി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടാ​ൽ അ​ക്കാ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. അ​ന​ധി​കൃ​ത​മാ​യി പ​ട​ക്കം വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ​യും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Police issue warning when using fireworks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.