മഴയിൽ 'ആനന്ദ നൃത്തമാടി' വാഹനങ്ങൾ; പിഴയിട്ട് പൊലീസ്

ദുബൈ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ അപകടകരമായ വിധം വാഹനങ്ങളോടിച്ച ഡ്രൈവർമാർക്ക് പിഴയിട്ട് പൊലീസ്. മഴ പെയ്ത് തെന്നിക്കിടന്ന റോഡിൽ 'സ്റ്റണ്ട്' നടത്തുകയും അമിതവേഗത്തിൽ വാഹനമോടിക്കുകയും ചെയ്തവരാണ് കുടുങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാഹനങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. മറ്റുള്ളവരുടെ ജീവന് അപകടകരമാം വിധം വാഹനമോടിച്ചതിനാണ് പിഴയിട്ടത്. ചിലവാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം വാഹനങ്ങൾ അപകടമുണ്ടാക്കുകയും ചെയ്തു.

വാഹനങ്ങളുടെ 'പ്രകടനം' സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വാഹനങ്ങൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് പൊലീസ് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. റോഡ് സുരക്ഷയെന്നാൽ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ കോൾസെന്‍ററിൽ (901) വിവരം അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 

Tags:    
News Summary - police fined car drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.