അബൂദബി: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ യു.എ.ഇയിൽ 96.3 ശതമാനം വിജയം. പരീക്ഷയെഴുതിയ 599 വിദ്യാർഥികളിൽ 577 പേർ വിജയിച്ചു. 32 പേർക്ക്​ എല്ലാ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു. രാജ്യത്തുനിന്ന്​ അപേക്ഷിച്ച​ 601 വിദ്യാർഥികളിൽ രണ്ടുപേർ പരീക്ഷക്ക്​ ഹാജരായിരുന്നില്ല. 

എട്ട്​ സ്​കൂളുകളിലാണ്​ യു.എ.ഇയിൽ പരീക്ഷ നടന്നത്​. ഇതിൽ മൂന്ന്​ സ്​കൂളുകളിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. മോഡൽ സ്​കൂൾ അബൂദബി, ഇന്ത്യൻ സ്​കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ (നിംസ്​) ഷാർജ എന്നിവക്കാണ്​ നൂറുമേനി. മോഡൽ സ്​കൂൾ അബൂദബിയിൽ 130 പേരും ഇന്ത്യൻ സ്​കൂൾ ഫുജൈറയിൽ 40 പേരും  നിംസ്​ ഷാർജയിൽ 63 പേരുമാണ്​ വിജയിച്ചത്​. നിംസ്​ ഷാർജയിൽ പരീക്ഷക്ക്​ അപേക്ഷിച്ച 64 പേരിൽ ഒരാൾ ഒരു പരീക്ഷക്കും ഹാജരായിരുന്നില്ല. 

നിംസ്​ ദുബൈ, നിംസ്​ അൽ​െഎൻ എന്നിവിടങ്ങളിൽ ഒരാളൊഴികെ ബാക്കി എല്ലാവരും വിജയിച്ചു. നിംസ്​ ദുബൈയിൽ 96 പേരും നിംസ്​ അൽ​െഎനിൽ 28 പേരുമാണ്​ പരീക്ഷ എഴുതിയിരുന്നത്​. 98.96, 96.43 എന്നിവയാണ്​ യഥാക്രമം ഇരു സ്​കൂളുകളിലെയും വിജയ ശതമാനം.
ന്യൂ ഇന്ത്യൻ ഹയർസെക്കൻഡറി സ്​കൂൾ റാസൽഖൈമയിൽ പരീക്ഷയെഴുതിയ 83 പേരിൽ 80 പേർ (96.39 ശതമാനം) വിജയിച്ചു. ഒരാൾ പരീക്ഷക്ക്​ ഹാജരായിരുന്നില്ല. അതേസമയം, സ്​കൂളിൽ റെഗുലറായി പഠിച്ച്​ പരീക്ഷക്കിരുന്ന 80 വിദ്യാർഥികളിൽ 78 പേർ (97.5 ശതമാനം) ജയിച്ചെന്ന്​ പ്രിൻസിപ്പൽ ബീന റാണി അറിയിച്ചു. ഇംഗ്ലീഷ്​ സ്​കൂൾ ഉമ്മുൽ ഖുവൈനിൽ 60 പേരിൽ 55 പേർ (91.67 ശതമാനം) തുടർ പഠനത്തിന്​ യോഗ്യത നേടി. ഗൾഫ് മോഡൽ സ്​കൂൾ ദുബൈയിൽ 99വിദ്യാർഥികളിൽ 87 പേർ (87.88 ശതമാനം) വിജയിച്ചു.

യു.എ.ഇയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ച 32 പേരിൽ 18 പേരും മോഡൽ സ്​കൂൾ അബൂദബി വിദ്യാർഥികളാണ്​. നിംസ്​ ദുബൈയിൽ ആറ്​ പേർക്കും നിംസ്​ ഷാർജയിൽ അഞ്ച്​ പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു.  ന്യൂ ഇന്ത്യൻ ഹയർസെക്കൻഡറി സ്​കൂൾ റാസൽഖൈമ, ഗൾഫ് മോഡൽ സ്​കൂൾ ദുബൈ, ഇംഗ്ലീഷ്​ സ്​കൂൾ ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഒന്ന്​ വീതവും സമ്പൂർണ എ പ്ലസുണ്ട്​.

നൂറുമേനി കാത്ത്​​ മോഡൽ സ്​കൂൾ അബൂദബി
അബൂദബി: എസ്​.എസ്​.എൽ.സി പരീക്ഷയിൽ ലഭിച്ച നൂറുമേനി കൈവിടാതെ മോഡൽ സ്​കൂൾ അബൂദബി. മോഡൽ സ്​കൂളിന്​ പുറമെ യു.എ.ഇയിലെ അഞ്ച്​ സ്​കൂളുകൾക്ക്​ കൂടി എസ്​.എസ്​.എൽ.സിക്ക്​ നൂറുമേനിയുണ്ടായിരുന്നു. എന്നാൽ, അവയ്​ക്ക്​ പ്ലസ്​ടു പരീക്ഷക്ക്​ സമാന വിജയം നേടാനായില്ല. 

പ്ലസ്​ടു പരീക്ഷക്കക്ക്​ മോഡൽ സ്​കൂളിനൊപ്പം നൂറിൽ നൂറ്​ നേടിയ ഇന്ത്യൻ സ്​കൂൾ ഫുജൈറ, നിംസ്​ ഷാർജ എന്നിവക്ക്​ എസ്​.എസ്​.എൽ.സിയിൽ മുഴുവൻ കുട്ടികളെയും വിജയിപ്പിക്കാനായിരുന്നില്ല.പ്ലസ്​ടു സയൻ സ്​ ഗ്രൂപ്പിൽ യു.എ.ഇയിലെ ഉയർന്ന മാർക്കിൽ ആദ്യ നാല്​ സ്​ഥാനവും മോഡൽ സ്​കൂളിലാണ്​. ഹാജറ ഇബ്രാഹിം (1186 മാർക്ക്​), എം.പി. ഷിഫ്​ന (1183), ഹൈഫ റഫീഖ്​ (1980), ​െഎശ്വര്യ സന്തോഷ്​ (1176) എന്നിവരാണ്​ യഥാക്രമം ആദ്യ നാല്​ സ്​ഥാനം നേടിയത്​. കോമേഴ്​സ്​ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ മാർക്ക്​ നിംസ്​ ഷാർജയിലെ ഹീന വഹീദ്​ ഷീജക്കാണ്​. 1200ൽ 1159 മാർക്കാണ്​ ഹീന നേടിയത്​. മോഡൽ സ്​കൂൾ അബൂദബിയിലെ റനീം ഹംദാൻ, ആയിശ ഹിബ എന്നിവർ 1155 മാർക്ക്​ നേടി രണ്ടാം സ്​ഥാനത്തും മുഹമ്മദ്​ റസ്​വാൻ 1136 മാർക്ക്​ നേടി മൂന്നാം സ്​ഥാനത്തുമെത്തി. 

സമ്പൂർണ എ പ്ലസിൽ ‘ശാസ്​ത്ര മുന്നേറ്റം’
അബൂദബി: ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ യു.എ.ഇ എ പ്ലസ്​ ലഭിച്ച 32 ​വിദ്യാർഥികളിൽ 26 പേരും സയൻസ്​ ഗ്രൂപ്പെടുത്ത്​ പഠിച്ചവർ. കോമേഴ്​സ്​ പഠിച്ച ആറു പേർക്കാണ്​ രാജ്യത്ത്​ എ പ്ലസ്​. സയൻസ്​ ഗ്രൂപ്പിൽ 293 പേരും കോമേഴ്​സിൽ 306 പേരുമാണ്​ യു.എ.ഇയിൽ പരീക്ഷ എഴുതിയിരുന്നത്​.

ഖദീജ ഉസ്​മാൻ (ന്യൂ ഇന്ത്യൻ ഹയർസെക്കൻഡറി സ്​കൂൾ റാസൽഖൈമ), സഇൗദ സൈദ്​ അലവി (ഇംഗ്ലീഷ്​ സ്​കൂൾ ഉമ്മുൽ ഖുവൈൻ), നബിൻ സജീർ, അമൽ റസാക്, നഹസർവീൻ ശംസുദ്ദീൻ, ശിവാലി സുനിൽ കുമാർ, സോണാലി സുനിൽ കുമാർ, അമൽ നസീർ (എല്ലാവരും നിംസ്​ ദുബൈ​), മുഹമ്മദ്​ സമിൻ സാക്കിർ, ​െഎശ്വര്യ വേലകത്ത്​ സന്തോഷ്​, ആഗ്​നസ്​ സെബാസ്​റ്റ്യൻ, ഹൈഫ റഫീഖ്​, ഹിബ അബൂബക്കർ, റിതിക രജിത്ത്​, ക്രിസ്​റ്റിൽ എൽസ ഷാജി, ക്രിസ്​റ്റിൻ ശാന്തി ഷാജി, ഫാത്തിമ നബീല, ഹാജറ ഇബ്രാഹീം, ഹന ഇഖ്​ബാൽ, എം.പി. ഷിഫ്​ന, പി. ശരത്ത്​, വടിവേലൻ മുരുഗേഷൻ, ടി.എ. സകിയ്യ ​െഎമൻ (എല്ലാവരും മോഡൽ സ്​കൂൾ അബൂദബി), ഹിബ ഷഫീക്കലി (ഗൾഫ് മോഡൽ സ്​കൂൾ ദുബൈ), ആര്യ പ്രകാശ്​, ഫാത്തിമ നസീറ സക്കീർ (ഇരുവരും നിംസ്​ ഷാർജ) എന്നിവരാണ്​ സയൻസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ നേടിയത്​. 
മോഡൽ സ്​കൂൾ അബൂദബി, നിംസ്​ ഷാർജ സ്​കൂളുകളിലെ വിദ്യാർഥികൾക്ക്​ മാ​ത്രമേ കോമേഴ്​സ്​ ഗ്രൂപ്പിൽ സമ്പൂർണ എ പ്ലസ്​ ഉള്ളൂ. റനീം ഹംദാൻ, ആയിശ ഹിബ, ഫാത്തിമ സകരിയ്യ (മൂവരും മോഡൽ സ്​കൂൾ അബൂദബി), ഫായിസ, ഹീന വഹീദ്​ ഷീജ, ഹിബ റഷീദ്​ (മൂവരും നിംസ്​ ഷാർജ) എന്നിവരാണ്​ കോമേഴ്​സിൽ സമ്പൂർണ എ പ്ലസ്​ നേടിയത്​.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഇത്തവണ സമ്പൂർണ എ പ്ലസ്​ നേടിയവരുടെ എണ്ണം വർധിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം 22 പേർക്ക്​ മാത്രമായിരുന്നു മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​.

യു.എ.ഇയിലെ ഏറ്റവും കൂടിയ  മാർക്കുകാരിക്ക്​ ഡോക്​ടറാകണം
അബൂദബി: ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ യു.എ.ഇയിൽ ഏറ്റവും കൂടിയ മാർക്ക്​ നേടിയ ഹാജറ ഇബ്രാഹീമിന്​ ചികിത്സാ മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹം. ഡോക്​ടർ പഠനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​​ (നീറ്റ്​) എഴുതാനുള്ള തയാറെടുപ്പിലാണ്​ ഇൗ മിടുക്കി. രണ്ടാം ക്ലാസ്​ മുതൽ മോഡൽ സ്​കൂൾ അബൂദബിയിൽ പഠിച്ച ഹാജറ ട്യൂഷനുകൾക്കൊന്നും പോകാതെയാണ്​ ഉന്നത വിജയം കരസ്​ഥമാക്കിയത്​. 1200ൽ 1186 മാർക്കാണ്​ (98.83 ശതമാനം) ഹാജറ നേടിയത്​.

തിരുവനന്തപുരം ആറ്റിങ്ങൽ കൊടുവഴനൂർ സ്വദേശിയും മോഡൽ സ്​കൂൾ അബൂദബിയിലെ അറബിക്​ അധ്യാപകനുമായ ഇബ്രാഹീമി​​​െൻറയും സജീന ബീഗത്തി​​​െൻറയും മകളാണ്​ ഹാജറ. ഒൗഖാഫി​​​െൻറ പഠ​നകേന്ദ്രത്തിൽ ഖുർആൻ പഠിക്കുന്ന ഹാജറക്ക്​ ഖുർആൻ പാരായണത്തിൽ സമ്മാനവും ലഭിച്ചിട്ടുണ്ട്​. ബി.എ വിദ്യർഥിനി ഉനൈസ, രണ്ടാം ക്ലാസ്​ വിദ്യാർഥി ഇസ്​മാഇൗൽ എന്നിവരാണ്​ സഹോദരങ്ങൾ.

 

Tags:    
News Summary - plustwo-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.