ദുബൈ: വിപണിയിൽ പ്ലാസ്റ്റിക് മുട്ടയുണ്ടെന്ന പ്രചാരണം തള്ളി ദുബൈ നഗരസഭ. സമൂഹ മാധ്യമങ്ങളിലാണ് വീഡിയോ സഹിതം പ്ലാസ്റ്റിക് മുട്ടയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് പരന്നത്. എന്നാൽ ഇൗ വാർത്ത തെറ്റാണെന്നും ഇത്തരം മുട്ട ഉണ്ടാവാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക്കിെൻറ അംശം കണ്ടുവെന്നാണ് വീഡിയോയിൽ പറയുന്നത്.
സാധാരണ അന്തരീക്ഷ ഉൗഷ്മാവിൽ പ്ലാസ്റ്റിക്കിന് ഒന്നും സംഭവിക്കില്ല. എന്നാൽ താപനില ഉയർന്നാൽ ഉരുകുകയാണ് ചെയ്യുകയെന്ന് നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടി. മുട്ട പൊട്ടിച്ച് ചൂടാക്കുമ്പോൾ കൂടുതൽ ഉറയ്ക്കുന്നതായാണു വീഡിയോയിലുള്ളത്. എന്നാൽ പ്ലാസ്റ്റിക് ആയിരുന്നുവെങ്കിൽ ഉയർന്ന താപനിലയിൽ മുട്ട ഉരുകുകയാണ് ചെയ്യേണ്ടത്. താപ നില വിത്യാസപ്പെടുേമ്പാൾ മുട്ടയിലെ പോഷകങ്ങളിൽ മാറ്റങ്ങളുണ്ടാകും.
എന്നാൽ മറ്റു കേടുപാടുകൾ ഉണ്ടാവില്ല. മുട്ടകൾക്കുള്ളിലെ വെള്ള ചീഞ്ഞ് ദ്രവിക്കുേമ്പാഴാണ് വ്യത്യസ്ത രൂപത്തിൽ കാണുന്നത്. രാജ്യത്തിനു പുറത്തു നിന്ന് ഇവിടേക്ക് മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്നും യു.എ.ഇയിൽ തയാറാക്കുന്ന മുട്ടകളാണ് വിപണിയിലുള്ളതെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.