അജ്മാൻ: റോഡുകളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് 20 പട്രോൾ മോട്ടോർബൈക്കുകളുമായി അജ്മാൻ പോലീസ്. ആഭ്യന്തര മന്ത്രാലയത്തിെൻറ പിന്തുണയോടെ ട്രാഫിക് പൊലീസിെൻറ ശേഷി ഉയർത്താനും വികസിപ്പിക്കാനുമുള്ള സാങ്കേതിക വിദ്യകളോടെ ഏറ്റവും പുതിയ അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവ പുറത്തിറക്കിയിരിക്കുന്നതെന്ന് അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ അൽ നൗറിയാ പറഞ്ഞു. വിവിധ ട്രാഫിക്, സുരക്ഷാ, ക്രിമിനൽ വകുപ്പുകൾക്ക് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ് ജന.ശൈഖ്സൈഫ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ ഉദാരമായ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.
എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഈ ബൈക്കുകൾ സഹായിക്കുമെന്ന് ട്രാഫിക് വകുപ്പ് മേധാവി മേജർ ഫൌദ് അൽ ഖജ പറഞ്ഞു. എമിറേറ്റിലെ ജനങ്ങൾക്ക് സുരക്ഷിതത്വവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഈ ബൈക്കുകൾ ഏറെ സഹായകമായിരിക്കും.
ഈ ബൈക്കുകളില്‍ അഗ്നിശമന ഉപകരണങ്ങളും ഉയർന്ന നിലവാരമുള്ള അലാറമിക് ഫ്ളാഷുകളും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.