അബൂദബി: എമിറേറ്റിൽ കാലാവധി രേഖപ്പെടുത്താത്ത സ്ഥിരം വാഹന രജിസ്ട്രേഷൻ കാർഡ് അവതരിപ്പിക്കുന്നതായി അബൂദബി പൊലീസ് അറിയിച്ചു. ഡിസംബർ ഒന്ന് മുതലാണ് കാർഡ് നൽകിത്തുടങ്ങുക. കാർഡിൽ കാലാവധി രേഖപ്പെടുത്താത്തതിനാൽ വാഹന രജിസ്ട്രേഷൻ പുതുക്കിയാലും കാർഡ് മാറ്റേണ്ടി വരില്ല.
വാഹനത്തിെൻറ സാേങ്കതിക പരിശോധന, ഇൻഷുറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ കാലാവധി തീരുന്ന തീയതി ഗതാഗത^ലൈസൻസിങ് സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കും. ഇൗ തീയതിക്ക് ഒരു മാസം മുമ്പ് വാഹന ഉടമകൾക്ക് എസ്.എം.എസ് ലഭിക്കും. അബൂദബി പൊലീസിെൻറ സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിൽനിന്നും ഇൗ തീയതി ലഭ്യമാകുകയും ചെയ്യും.
സ്മാർട്ട് ഗവൺമെൻറ് സംവിധാനത്തിെൻറ ഭാഗമായും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പുതിയ കാർഡ് അവതരിപ്പിക്കുന്നതെന്ന് അബൂദബി പൊലീസ് ജനറൽ കമാൻഡ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. പ്രയാസങ്ങളില്ലാതെ കുറഞ്ഞ സമയത്തിനകം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ പുതിയ സംവിധാനം ഉപകരിക്കുമെന്ന് അബൂദബി പൊലീസ് സെൻട്രൽ ഒാപറേഷൻസ് ഡയറക്ടൾ ബ്രിഗേഡിയർ അലി ഖൽഫാൻ ദാഹിരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.