റഫീഖ് 

പെരിന്തൽമണ്ണ സ്വദേശി അൽ ഐനിൽ കുഴഞ്ഞുവീണു മരിച്ചു

അൽ ഐൻ: മലപ്പുറം പെരിന്തൽമണ്ണ വലിയങ്ങാടി ഉതുവല്ലിപ്പറമ്പിലെ പഴന്തറ റഫീഖ് (54) അൽ ഐനിൽ കുഴഞ്ഞ് വീണ് മരിച്ചു. അൽ ഐനിലെ അൽ യഹറിൽ ടൈലറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്​. മാതാവ്: പരേതയായ നെച്ചിയിൽ ഫാത്തിമ. ഭാര്യ: ആയിഷക്കുട്ടി ചുണ്ടമ്പറ്റ. മക്കൾ: റുഖ്സാന, ഫർസാന, അർഷാന, ദിൽഷാന, ഷഹനാസ്. മരുമക്കൾ: അൻവർ കീരിത്തൊടി, ബഷീർ കണ്ണാടിക്കൽ, സ്വാലിഹ് കടൂപാലി, ആഷിഖ് പൊരുതിയിൽ, റാഷിഫ് പച്ചീരി. സഹോദരങ്ങൾ: അലവി, ആയിഷ, സറീന.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് സമദ് പൂന്താനം അറിയിച്ചു.

Tags:    
News Summary - Perinthalmanna native collapsed and died at Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.