Posted On
date_range Updated On
date_range പേരാമ്പ്ര സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബൈയിൽ നിര്യാതനായി. മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്‍റെ മകൻ സമീസ് ആണ് മരിച്ചത്. 39 വയസായിരുന്നു. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്. ദുബൈ കറാമയിൽ താമസ സ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽവെച്ച് കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ബീവി. ഭാര്യ: നൗഫിയ. നാല് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.