ഷാർജ: ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനയിൽ നിന്ന് സാമൂഹിക ബോധവത്കരണത്തിനൊരുങ്ങി ഷ ാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ. ഒരു വർഷം ഒരു വിദ്യാർത്ഥി ഏകദേശം ഇരുപ ത് പേനകളോളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ ശരാശരി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേനകൾ ഉപയോഗിക്കപ്പെടും. ഉപയോഗ ശേഷം ഇവ പ്രകൃതിക്കു ദോഷകരമാകും വിധം വലിച്ചെറിയുകയാണെന്ന തിരിച്ചറിവിലാണ് സ്കൂൾ ഇക്കോ ക്ലബ്ബിെൻറ നേതൃത്വത്തിൽ പെൻലൈറ്റൻ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
ഉപയോഗ ശേഷം വലിച്ചെറിഞ്ഞിരുന്ന പേനകൾ ഈ വർഷം മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾ ശേഖരിക്കും. പദ്ധതി ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഡോ. നസ്രീൻ ബാനു ബി.ആർ നിർവഹിച്ചു. ഓരോ ക്ലാസും ശേഖരിക്കുന്ന പേനകളുടെ എണ്ണം രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ തയ്യാറാക്കും.ഉപയോഗിച്ചുപേക്ഷിക്കുന്ന പേനകൾ നിക്ഷേപിക്കാൻ ക്ലാസ്സ്റൂമുകളിലും വരാന്തകളിലും പ്രത്യേക സജ്ജീകരണങ്ങളൊരുക്കും. മാലിന്യ പ്രശ്നങ്ങൾ കുറക്കാൻ പേനകൾ റീഫിൽ ചെയ്ത് ഉപയോഗിക്കുവാൻ വിദ്യാർത്ഥികളെ ബോധവത്കരിക്കും. വർഷാവസാനം ശേഖരിക്കപ്പെട്ട പേനകൾ തരം തിരിച്ച് സ്കൂളിലെ ആർട്ട് ആൻഡ് ക്രാഫ്റ്റ് വകുപ്പിന് കൈമാറും. ഇവർ ഇത് അലങ്കാര വസ്തുക്കളുടെ നിർമാണത്തിനായി ഉപയോഗിക്കും, ബാക്കിവരുന്നവ റീസൈക്കിൾ ചെയ്യാനായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.