ഡോ. ഹസീന ബീഗം, അനു ജോണ്‍, ലൈജു ചെറായി
Posted On
date_range Updated On
date_range പയ്യന്നൂര്‍ സൗഹൃദവേദി: ഉപന്യാസരചന മത്സരവിജയികളെ പ്രഖ്യാപിച്ചു
അബൂദബി: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെയും പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകത്തിന്‍റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്‍റെയും ഭാഗമായി സംഘടിപ്പിച്ച യു.എ.ഇ തല ഉപന്യാസരചന മത്സരവിജയികളെ പ്രഖ്യാപിച്ചു.
'ഇന്ത്യയുടെ വര്‍ത്തമാനകാലവും സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തില്‍ അബൂദബി മോഡല്‍ സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഹൈസ്‌കൂള്‍ വിഭാഗം മേധാവി ഡോ. ഹസീന ബീഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അനുജോണ്‍, ലൈജു ചെറായി എന്നിവര്‍ക്കാണ് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. അബ്ദുല്‍ കബീര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി.
സെപ്റ്റംബര്‍ 18ന് അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുന്ന പയ്യന്നൂര്‍ സൗഹൃദവേദിയുടെ ഓണാഘോഷപരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.