നെസ്റ്റോയിൽ പായസ മത്സരം 18ന്

ദുബൈ: യു.എ.ഇയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പായസം മത്സരം സംഘടിപ്പിക്കുന്നു. ‘നെസ്റ്റോ പായസ ക്വീൻ’ എന്ന് പേരിട്ടിക്കുന്ന മത്സരം ഏപ്രിൽ 18ന് വൈകിട്ട് ആറു മുതൽ ഷാർജയിലെ മിയാ മാളിലാണ് അരങ്ങേറുക.

രുചിയേറിയ പായസം തയ്യാറാക്കാൻ അറിയുന്നവർക്ക് മികച്ച സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് നെസ്റ്റോ പായസം മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നവർ വീട്ടിൽ തയ്യാറാക്കിയ 500 മില്ലി പായസം കൊണ്ടു വരണം. ഇതിന്‍റെ രുചി, അവതരണ മികവ്, പാചക കുറിപ്പിലെ വൈവിധ്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം 2500, 1500, 1000 ദിർഹമിന്‍റെ നെസ്റ്റോ വൗച്ചറുകൾ സമ്മാനമായി ലഭിക്കും. കൂടാതെ പങ്കെടുക്കുന്നവർക്ക് ആകർഷകമായി മറ്റ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

താൽപര്യമുള്ളവർക്ക് ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പേര്, വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കാം. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0586333214 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - Payasam competition at Nesto on the 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.